കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ.
ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

