തിരുവനന്തപുരം:2021 തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബി.ജെ.പിയിൽ ചേർന്നു. മാരാർജി ഭവനിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. അംഗത്വം സ്വീകരിച്ച ശേഷം രശ്മി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സി.പി.എം. നേതാവായിരുന്ന മുൻ എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിലെത്തിയതോടെ കൊട്ടാരക്കര മണ്ഡലത്തിൽ രശ്മിക്ക് സീറ്റ് ഉണ്ടാവില്ല എന്നുറപ്പായിരുന്നു.
കോൺഗ്രസിന് മുന്നിൽ രശ്മി മുന്നോട്ടുവച്ച രണ്ടുപാധികളും അംഗീകരിക്കപ്പെട്ടില്ല എന്നും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത തീർക്കുക, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ബോർഡ് അല്ലെങ്കിൽ കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലും നൽകുക എന്നിവയായിരുന്നു ഉപാധികൾ എന്നാണ് സൂചന


