സെക്രട്ടറിയേറ്റ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ വിജയം



തിരുവനന്തപുരം:സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല സഹകരണജനാധിപത്യ മുന്നണി   വിജയിച്ചു. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ (ഭാഗികമായി) നൽകിയതിനാൽ സർവീസ് മേഖലയിലെ എതിർപ്പ് അവസാനിച്ചുവെന്ന്  സർക്കാർ ആശ്വാസം കൊള്ളുന്നതിനിടയിൽ ഭരണ സിരാകേന്ദ്രത്തിൽ തന്നെ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അനുകൂല പാനൽ വൻ വിജയം കൊയ്തത്. 1900-2000 വോട്ടിൻ്റെ വ്യത്യാസത്തിലാണ് സഹകരണ ജനാധിപത്യമുന്നണി പാനൽ ഒന്നാകെ ജയിച്ചു കയറിയത്. ആകെ പോൾ ചെയ്ത 5100 വോട്ടിൽ കോൺഗ്രസ് അനുകൂല പാനൽ ശരാശരി 3300 വോട്ടു നേടിയപ്പോൾ എൽ ഡി എഫ് അനുകൂല പാനലിന് 1300 വോട്ടുകളേ നേടാനായുള്ളൂ.
2021ൽ നടന്ന തിരഞ്ഞെടുപ്പിൽ 250 വോട്ടിൻ്റെ വ്യത്യാസത്തിൽ വിജയിച്ച സ്ഥാനത്താണ് അതിൻ്റെ പത്തിരട്ടിയോളം ഭൂരിപക്ഷത്തിൽ ഇക്കുറി വിജയിച്ചത്. ഇടതു സർക്കാരിനോടുള്ള ജീവനക്കാരുടെ ശക്തമായ വികാരം പ്രകടമായ തിരഞ്ഞെടുപ്പു വിജയം,   സർക്കാറിന്റെ പ്രവർത്തനങ്ങളിൽ ഗവൺമെന്റ് ജീവനക്കാർക്കുള്ള പ്രതിഷേധമായി തിരിച്ചടി വിലയിരുത്തപ്പെടുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: