Headlines

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പാചകത്തൊഴിലാളിക്ക് ദാരുണാന്ത്യം



     

ആലപ്പുഴ: കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്.

ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: