ന്യൂഡല്‍ഹി: എസ്ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് സിപിഎം. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മുസ് ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരും സുപ്രിംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു.


