എസ്.ഐ.ആർ: മഹാരാഷ്ട്രയിൽ രണ്ട് കോടിയിലേറെ പേർ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക (എസ്.ഐ.ആർ) പുതുക്കൽ ആദ്യഘട്ട നടപടിയിൽ 2.07 കോടിയിലേറെ വോട്ടർമാർ പുറത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം 9.78 കോടിയിൽ 2.07 കോടിയിലേറെ (21.25 ശതമാനം) എസ്.ഐ.ആർ ഫോമുകൾ തിരിച്ചെത്തിയില്ല. സംഭവ ത്തിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് രോഹിത് പവാർ തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു. പുണെ, നാസിക്, താനെ തുടങ്ങിയ ജില്ലകളിൽ ബി.എ ൽ.ഒമാർ ബി.ജെ.പി പ്രവർത്തകരുടെ നിർദേശ പ്രകാര…

