കൊല്‍ക്കത്ത: എസ്‌ഐആറില്‍ വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാൻ പശ്ചിമ ബംഗാള്‍, ബിഹാർ സർക്കാരുകളുടെ തീരുമാനം.
റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി നേതൃത്വം നല്‍കുന്ന സർക്കാർ എസ്‌ഐആറില്‍ നിന്ന് പുറത്തായവർക്ക് റേഷൻ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറില്‍ സർക്കാർ ആനുകൂല്യങ്ങള്‍ക്ക് പുറമേ പട്ടികയില്‍ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാല്‍ ഇതിനെതിരെ ട്രിബ്യൂണലില്‍ അപ്പീല്‍ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.


