കോഴിക്കോട്: എട്ടുവയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് അങ്കത്താംവീട്ടിൽ വി.സി ഷൈജു (47) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
സ്‌കൂളിൽ എത്തിയ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ബാലുശ്ശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.

