തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനില്‍ ലൈംഗികാതിക്രമം, പ്രതി പിടിയില്‍
തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസില്‍ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത് ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങല്‍ സ്വദേശി വിജീഷ്, പേട്ട റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു റെയില്‍വേ സ്റ്റേഷനില്‍വെച്ച് ക്രൂര മർദനം. ട്രെയിനിലേക്ക് അടിയിലേക്ക് വലിച്ചിടാൻ ശ്രമമുണ്ടായെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴില്‍ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെയാണ് ലൈംഗികാതിക്രമം…

