Headlines

എട്ടുവയസുള്ള പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എട്ടുവയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് അങ്കത്താംവീട്ടിൽ വി.സി ഷൈജു (47) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണ് ഇയാൾ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സ്‌കൂളിൽ എത്തിയ പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ബാലുശ്ശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഷൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.

Read More

തിരുനെല്ലിയിൽ വിദേശവനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ എത്തിയ വിനോദ സഞ്ചാരിയായ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിനിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയത്. പരാതിയിൽ പോലീസ് കേസെടുത്തു. എഡിജിപിക്ക് യുവതി ഇ-മെയിലായി പരാതി നൽകിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. വയനാട് സന്ദർശിക്കാനായി എത്തിയ നെതർലൻഡ് സ്വദേശിയായ ഇരുപത്തിയഞ്ചുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മൽ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടതായും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഉന്നത…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി പോലീസ്

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് പിടികൂടിയത്. താമരശ്ശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം. കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി

Read More

ലൈംഗികാതിക്രമ കേസ്; ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു

ബെംഗളൂരു: പോക്സോ കേസിൽ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. പോക്സോ കേസിലാണ് കോടതിയുടെ നടപടി. അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17 വയസുകാരിയെ ഇയാൾ ലൈം ഗികമായി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം…

Read More

15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പലിനായി അന്വേഷണം ശക്തം

ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ. കൗശമ്പിയിലെ സരസ്വതി ശിശു മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ ആണ് അറസ്റ്റിലായ ഡി.കെ മിശ്ര. പ്രിൻസിപ്പൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടിയുടെ മാതാപിതാക്കൾ വിവരമറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

Read More

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി

കോഴിക്കോട് പയ്യോളിയിൽ ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകനെ പാർട്ടി പുറത്താക്കി.പള്ളിക്കര സ്വദേശി ഹരിഹരനെയാണ് പുറത്താക്കിയത്. കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളജിലെ വിദ്യാർത്ഥിയും കെ എസ് യു പ്രവർത്തകനുമായിരുന്നു. ബുധനാഴ്ച പയ്യോളി ഐപിസി റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.

Read More

രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് ഓഫീസർ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും…

Read More

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ്…

Read More

പ്രായപൂർത്തിയാവാത്ത മകളെ മൂന്നുവർഷം ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ടജീവപര്യന്തവും 38 വര്‍ഷം കഠിനതടവും

പെരിന്തല്‍മണ്ണ: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. 42 വയസുകാരനായ പിതാവ് മൂന്നു വർഷത്തോളാമാണ് പതിനാലുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയത്. 2020 മുതല്‍ മൂന്നുവര്‍ഷത്തോളം പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ജീവപര്യന്തം തടവിന് മുന്‍പേ പ്രതി മറ്റ് തടവുശിക്ഷകള്‍ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാല്‍ പ്രതിയുടെ ജീവിതാവസാനം…

Read More

എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി; യുവാവ് പിടിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവം. അർജുൻ എന്ന യുവാവാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നേപ്പാൾ സ്വദേശിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഏകദേശം 24 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയിലാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial