സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച്‌ വഞ്ചിതരാകരുതെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസില്‍ കോടതി മുന്നറിയിപ്പ് നല്‍കി.

www.sci.gov.in എന്നതാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ്.

ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്സൈറ്റ് വഴി സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ചോദിക്കുന്നതായും ആരും വിവരങ്ങള്‍ നല്‍കരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി രജിസ്ട്രി ആരുടെയും സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കില്ല. വഞ്ചനക്ക് ഇരയായിട്ടുണ്ടെങ്കില്‍ അക്കൗണ്ടുകളുടെ പാസ്വെര്‍ഡുകള്‍ മാറ്റാനും ബന്ധപ്പെട്ട സ്ഥാപനങ്ങളെ വിവരം അറിയിക്കാനും നിര്‍ദേശം നല്‍കി. ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: