ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ആൺ സുഹൃത്ത്; പന്ത്രണ്ടാം ക്ലാസ്സുകാരൻ പൊലീസ് കസ്റ്റഡിയിൽ

ന്യൂ ഡൽഹി: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്ത് കസ്റ്റഡിയിൽ. ഡൽഹിയിലെ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ചോരവാര്‍ന്ന് അർദ്ധ ബോധാവസ്ഥയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതി ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് അയച്ചുവെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ 17-കാരനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണെന്നുമാണ് ആണ്‍കുട്ടിയുടെ മൊഴിയെന്ന് പൊലീസ് പറയുന്നു.

ഇരുവരും ഒക്ടോബര്‍ മാസത്തിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പല തവണ നേരിട്ട് കണ്ടു. കഴിഞ്ഞ ചൊവ്വാഴ്ച ജാനക്പുരിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ ആണ്‍കുട്ടി കൂട്ടിക്കൊണ്ട് പോയി. വൈകുന്നേരത്തോടെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇരുവരും ഭക്ഷണം ഒരുമിച്ച് കഴിച്ചു. പീന്നീട് ആണ്‍കുട്ടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അതിന് ശേഷം ഓട്ടോറിക്ഷയില്‍ കുട്ടിയെ ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് കയറ്റിവിട്ടു. മെട്രോ സ്‌റ്റേഷന് സമീപം അബോധാവസ്ഥയില്‍ ചോര വാര്‍ന്ന നിലയില്‍ പെണ്‍കുട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീയാണ് പെണ്‍കുട്ടിയുടെ ഫോണിലൂടെ കുടുംബത്തെ വിവരം അറിയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

‘മകള്‍ക്ക് നിര്‍ത്താതെ ചോര വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞത് ഗര്‍ഭപാത്രത്തിന് പരുക്കുണ്ടെന്നാണ്. അവള്‍ക്ക് രക്തം നല്‍കണമെന്നായിരുന്നു സംഭവത്തിൽ പെൺകുട്ടിയുടെ പ്രതികരണം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുറ്റാരോപിതനായ ആണ്‍കുട്ടി. ഡല്‍ഹിയിലുള്ള വീട്ടില്‍ നിന്ന് കുറ്റാരോപിതനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് ആണ്‍കുട്ടി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: