Headlines

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.

ആലപ്പുഴ: ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്നാണ് ശിവൻകുട്ടിക്ക് ഷോക്കേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഈ വർഷം സംസ്ഥാനത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് നാലുപേരാണ് മരിച്ചത്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് നിലമ്പൂർ വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ചത് ഏറെ ചർച്ചയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: