ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

ചലച്ചിത്ര – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു താരം. കൈ എത്തും ദൂരത്ത്, റൺവേ, ലയൺ, മാമ്പഴക്കാലം, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട്, കാശി, തുടങ്ങി മലയാളത്തിൽ എക്കാലത്തേയും ഹിറ്റുകളായി അറിയപ്പെടുന്ന സിനിമകളിൽ അടക്കം അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്തും അദ്ദേഹം സജീവമായിരുന്നു.

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ചികിത്സലിരിക്കെയാണ് മരിച്ചത്. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. നടൻ കിഷോർ സത്യയാണ് മരണ വിവരം പുറത്തു വിട്ടത്. സംസ്‌കാരം നാളെ നടക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: