പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു





തൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം.പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനിടെ എബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് എബിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എബിന്‍ മരിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: