Headlines

ഒമാനിൽ മിന്നൽ പ്രളയം; മൂന്നു മലയാളികൾ മരിച്ചു; 6 പേർ രക്ഷപ്പെട്ടു




ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിലാണ് തൃത്താല  ഞാങ്ങാട്ടിരി മാളിയേക്കൽ
ഷംല (32), തച്ചറത്തൊടിയിൽ യൂസഫ് (38) എന്നിവർ മരിച്ചത്. ഇവരുടെ ഉമ്മ റംലയെ വെള്ളപ്പാച്ചിലിൽ കാണാതായിട്ടുണ്ട്.

ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് മരിച്ച ഷംല. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന  വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒൻപത് പേരിൽ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേർ രക്ഷപ്പെട്ടു. കാണാതായ റംലയ്ക്കായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: