പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി അനുവദിച്ച് കേന്ദ്രം, പട്ടികയിൽ കേരളം ഇല്ല
ന്യൂഡൽഹി: പ്രളയ ബാധിത സംസ്ഥാനത്ത് എസ്ഡിആർഎഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. കാലവർഷം ശക്തമായ സാഹചര്യത്തിൽ പ്രളയബാധിതരായ ഏഴ് സംസ്ഥാനങ്ങൾക്ക് സഹായമായാണ് 2117.85 കോടി രൂപ മുൻകൂറായി അനുവദിച്ചത്. എന്നാൽ പട്ടികയിൽ കേരളം ഉൾപെട്ടിട്ടില്ല. ഹിമാചൽ പ്രദേശ്, ഒഡിഷ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ആസാം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്. ഹിമാചൽ പ്രദേശ്, ഒഡീഷ നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് ഇതിനോടകം ആദ്യ ഘഡു കേന്ദ്രം നൽകിക്കഴിഞ്ഞു. രണ്ടാം ഘടുവായി ഹിമാചലിന് 193.95 കോടിയും ഒഡിഷയ്ക്ക്…

