കൂത്താട്ടുകുളം: കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ അന്തരിച്ചു. കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആറ് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം കൂത്താട്ടുളത്തെ ആശുപത്രിയിൽ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും.
കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒടുങ്കെ അന്തരിച്ചു; കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം

