Headlines

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; പിടിയിലായത് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച്


ഗുജറാത്ത്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ച് ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ.എസ്. ഭീകരര്‍ പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) ആണ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പിടിയിലായ ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.ടി.എസ്. അറസ്റ്റ് ചെയ്‌തതായും തുടർന്ന് ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐ.പി.എല്‍. മത്സരത്തിനായി മൂന്ന് ടീമുകള്‍ അഹമ്മദാബാദില്‍ എത്താനിരിക്കെയാണ് ഐ.എസ്. ഭീകരരായ നാലുപേര്‍ വിമാനത്താവളത്തില്‍നിന്ന് പിടിയിലാകുന്നത്. എന്നാല്‍, ഇവര്‍ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: