കുമ്പള: കേടായ മൊബൈൽ ഫോൺ നന്നാക്കി നൽകാൻ വൈകിയതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥിനി വിഷം കഴിച്ചു മരിച്ചു. കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിലെ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി. വിദ്യാർത്ഥിനിയായിരുന്നു പൂജ.
ദിവസങ്ങൾക്ക് മുൻപ് പൂജയുടെ ഫോൺ ഡിസ്പ്ലേ തകരാറിലായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വീട്ടുകാർക്ക് ഉടൻ തന്നെ ഫോൺ നന്നാക്കി അത് സാധിച്ചില്ല. ഇതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം താൻ എലിവിഷം കഴിച്ചതായി പൂജ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ മുൻപും സമാനമായ രീതിയിൽ ഭീഷണി മുഴക്കുന്നതിനാൽ വീട്ടുകാർ ഇത് കാര്യമാക്കിയില്ല. രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


