Headlines

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചേർത്തല: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. മൂന്ന് കിലോ കഞ്ചാവാണ്‌ എറണാകുളത്തിനുനിന്നും കായംകുളത്തേയ്ക്കുള്ള യാത്രക്കിടയിൽ രണ്ടു യുവാക്കളയിൽ നിന്നായി പിടിച്ചെടുത്തത്. ബുധനാഴ്ച ഉച്ചയോടെ എസ് എൻ കോളേജിന് സമീപമായിരുന്നു സംഭവം.

എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്ക് പോയ കെ എസ് ആർ ടി ബസ് യാത്രക്കാരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സി ഐ എ. വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളുടെ കൈയ്യിലുണ്ടായിരുന്ന പൊതി അഴിച്ച് നോക്കിയപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. കുമാരപുരം സ്വദേശി ടോം, ചെറുതന സ്വദേശി അഭിജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്ന് കൊണ്ടുവന്നുവെന്നും ഇതിന് പിന്നിലുള്ളവരെയും കുറിച്ച് അന്വഷണം തുടങ്ങിയതായി മാരാരിക്കുളം എസ് എച്ച് ഒ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: