കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി.
കുട്ടിയുടെ പക്കല്‍ പുതിയ മൊബൈല്‍ ഫോണ്‍ കണ്ടതിനെത്തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ദിപിനെ നിലവില്‍ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ കയ്യില്‍ വിലയേറിയ ഫോണ്‍; വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡന വിവരം

