കാമുകന്റെ ആഗ്രഹം നിറവേറ്റാൻ കാമുകി നടത്തിയത് മോഷണം

കാമുകന്റെ ആഗ്രഹം നിറവേറ്റാൻ കാമുകി നടത്തിയത് മോഷണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിയിലാണ് കാമുകന്റെ ആഗ്രഹങ്ങൾ നിറവേറ്റാനായി കാമുകി വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്. കാമുകനു വേണ്ടി മോഷ്ടാവായ കാമുകിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിമാറിയിരിക്കുകയാണ്. പല വീടുകളിലും ശുചീകരണവും മറ്റുമായി വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ആരിവയാണ് ആ കാമുകി


ഒരു വീട്ടിൽ നിന്നും അവൾക്ക് പ്രതിമാസം 800 രൂപ കിട്ടും. ആരിവയുടെ കാമുകനാണ് അരുൺ. ഇരുവരുടെയും പ്രണയം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ തന്‍റെ പ്രിയതമന്‍റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഈ ജോലി മാത്രം മതിയാവില്ലെന്ന് അവൾക്ക് തോന്നി.

അരുണിന് സ്വന്തമായി ഒരു ബൈക്ക് വേണമെന്നാണ് ആഗ്രഹം. ഇത് അറിഞ്ഞ ആരിവ താൻ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മോഷണം നടത്താൻ തീരുമാനിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും ആരിവ മോഷ്ടിച്ചു. ഏകദേശം 1.25 ലക്ഷം രൂപ വിലവരുന്ന ഒരു ബൈക്ക് ആരിവ അരുണിനായി സമ്മാനിച്ചു. ശേഷിച്ച സ്വർണവും പണവും അവൾ അരുണിന്റെ വീട്ടിൽ സൂക്ഷിച്ചു. ഇരുവരും ഈ പണവും സ്വർണവും ഉപയോഗിച്ച് സ്വപ്നങ്ങൾക്കായി ജീവിക്കാൻ തുടങ്ങി.

ആരിവ ജോലി ചെയ്യുന്ന ഷാഹിദ് സഗീർ എന്നയാളുടെ വീട്ടിൽ നിന്ന് പല തവണയായി പണം കാണാതാവുന്നുണ്ടായിരുന്നെങ്കിലും വീട്ടുകാർ അതിനെ അത്ര ഗൗരവമായി എടുത്തിരുന്നില്ല. വീട്ടിലുള്ള ആരോ ആവശ്യത്തിന് ചിലവഴിക്കുന്നതായാണ് ഗൃഹനാഥൻ കരുതിയത്. എന്നാൽ, ഒരുതവണ കെട്ടുകണക്കിന് പണവും സ്വർണവും കാണാതായതോടെ പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ ആരിവയാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് ആരിവയും അരുണിന്‍റെയും വീട്ടിൽ നിന്ന് പണവും സ്വർണവും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: