തൃശ്ശൂർ: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി കൊരട്ടിയിൽ യുവാവ് പിടിയിൽ. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27)യാണ് അറസ്റ്റ് ചെയ്തത്. ബെംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് രാസലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടർന്നാണ് പരിശോധന നടത്തിയത്.
പതിനഞ്ച് ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. രാസ ലഹരി പോക്കറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു. അമൽ കൃഷ്ണന്റെ പേരില്‍ മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. പ്രതിയെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും