പരിശീലന പരിപാടിക്കു പോകാൻ വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണു; കോഴിക്കോട് അധ്യാപിക മരിച്ചു

കോഴിക്കോട്: അവധിക്കാല പരിശീലനത്തിന് വീട്ടിൽ നിന്നിറങ്ങവേ കുഴഞ്ഞുവീണ് അധ്യാപിക മരിച്ചു. കൊടുവള്ളി ബിആർസിയിലെ റിസോഴ്സ് പഴ്സനായ ഇ.കെ.ഷബീലയാണ് (33) മരിച്ചത്. കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയാണ് ഇവർ.

അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പഴ്സനായിരുന്നു. രാവിലെ വീട്ടിൽ കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം താമരശ്ശേരിയിൽ നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: