Headlines

പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചു, പിടികൂടി; എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ




തിരുവനന്തപുരം: കരമനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായ ജസീമാണ് (35 ) അറസ്റ്റിലായത്. പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്ന 2.08 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഷാഡോ പൊലീസും കരമന പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എംഡിഎംഎയുമായി കാസർകോട് നിന്ന് ട്രെയിൻ മാർഗം പ്രതി തമ്പാനൂരിൽ എത്തുകയായിരുന്നു. ഇവിടെ നിന്നും ഇന്നലെ 11 മണിയോടെ കൈമനത്തും എത്തിച്ചേർന്നു.

ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപെടാനായി ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് ജസീമിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: