എടപ്പാൾ : റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിച്ച് പരിക്കറ്റയാൾ മരണപ്പെട്ടു. അയിലക്കാട് വീട്ടില വളപ്പിൽ അഹമ്മദ് (55) ആണ് മരിച്ചത്.
കുറ്റിപ്പുറം-തൃശൂർ സംസ്ഥാനപാതയിൽ നടുവട്ടത്ത് ഇന്ന് രാവിലെ 7.15 മണിയോടെയാണ് അപകടം.
റോഡ് ക്രോസ് ചെയ്യുകയായിരുന്നതിനിടെ മാരുതി ബ്രെസ കാർ ഇടിക്കുകയായിരുന്നു.. നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. അയിലക്കാടുള്ള വീട്ടിൽ നിന്നും പഴം വാങ്ങാനായി നടുവട്ടത്തേക്ക് വരുന്നതിനിടെ സ്കൂട്ടിയിലെ പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് വാങ്ങാനായി നടന്നുപോകുന്ന സമയം റോഡ് ക്രോസ് ചെയ്‌തപ്പോഴാണ് അപകടം ഉണ്ടായത്

