Headlines

ഹെല്‍മെറ്റ് ധരിക്കാത്തതിനാൽ പൊലീസ് പൊക്കി; പരിശോധനയിൽ അരയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊക്കി; രണ്ട് യുവാക്കൾ പിടിയിൽ

മാനന്തവാടി: ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം പൊലീസ് പൊക്കിയ യുവാക്കളെ കുടഞ്ഞപ്പോൾ കിട്ടിയത് കഞ്ചാവ്. സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടവക സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ജി ഗോകുല്‍ (21) തൃപ്പണിക്കര വീട്ടില്‍ ടി ജെ അ‌രുൺ (19) എന്നിവരെയാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 604 ഗ്രാം കഞ്ചാവ് പിടികൂടി.


മാനന്തവാടി ടൗണിലെ വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വാഹന പരിശോധനക്കിടെ ബുധനാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് കെ എല്‍ 78 ബി 8608 നമ്പര്‍ ബൈക്കില്‍ പോവുകയായിരുന്ന ഇവരില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പൊലീസ് കൈ കാണിച്ച് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാങ്ക് കവറില്‍ സൂക്ഷിച്ച നിലയിലും രണ്ടുപേരുടെയും അരയില്‍ ഒളിപ്പിച്ച നിലയിലും കഞ്ചാവ് അടങ്ങിയ പൊതികള്‍ കണ്ടെടുത്തത്.

മാനന്തവാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ കെ സോബിന്‍, എ എസ് ഐ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ സുഷാന്ത്, മനു അഗസ്റ്റ്യന്‍, സിവില്‍ പൊലീസ് ഓഫീസറായ ഇ സി ഗോപി, പ്രജീഷ്, ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: