ഇടുക്കി: മൂന്നു വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. വൈഷ്ണവ്-ശാലു ദമ്പതികളുടെ മകന്‍ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു കുട്ടി.
പശുവിനെ കെട്ടിയശേഷം നോക്കുമ്പോള്‍ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാന്‍സി ബഹളം വച്ചു. തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.


തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല