പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ ബില്ലുകളില്‍ പലപ്പോഴായി മൂന്നുലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. ആശുപത്രിയിലെ ബില്‍കൗണ്ടറിലെ താത്കാലിക ജീവനക്കാരിയാണ് ഷെറീന. രസീതുകളുടെ ബില്ലുകള്‍ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകള്‍ തിരിമറി നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


