മലപ്പുറം :വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു.പെരിന്തൽമണ്ണ
അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എഎം എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കിഴക്കേതലക്കൽ സലാഹുദ്ദീൻ (72) ആണ് മരിച്ചത്.
ഞായറാഴ്‌ച രാവിലെ പത്തരയോടെ ദേശീയ പാതയിൽ ഓരാടം പാലത്താണ് സംഭവം.
അങ്ങാടിപ്പുറത്തു നിന്നും തിരൂർക്കാട്ടെക്കുള്ള യാത്രയ്ക്കിടെ മലപ്പുറം – മണ്ണാർക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

