Headlines

മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും.

മുംബൈ: മഹാരാഷ്ട്രയിൽ ഇനി മുതൽ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകും. ഇതിനായി സേനയിൽ നിന്നും വിരമിച്ച സൈനികരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ പറഞ്ഞു. വിദ്യാർത്ഥികളിൽ ദേശസ്നേഹം, അച്ചടക്കം, പതിവായി ശാരീരിക വ്യായാമം ചെയ്യുന്ന ശീലം എന്നിവ വളർത്തി യെടുക്കുന്നതിനായാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.


‘ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന തലത്തിലുള്ള സൈനിക പരിശീലനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രാജ്യസ്നേഹം വളർത്തിയെടുക്കാനും, പതിവായി ശാരീരിക വ്യായാമം പോലുള്ള ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും, വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ അച്ചടക്കം വളർത്താനും സഹായിക്കും’ എന്നാണ് ഭൂസെ വ്യക്തമാക്കിയിരിക്കുന്നത്.

ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിലെ ശിവസേനയിൽ നിന്നുള്ള അംഗമാണ് ദാദാ ഭൂസെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിർദ്ദേശം നടപ്പിലാക്കുന്നതിന്, സ്പോർട്സ് അധ്യാപകർ, നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവരോടൊപ്പം 2.5 ലക്ഷം മുൻ സൈനികരുടെയും സഹായം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: