Headlines

മുദാക്കലിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു.

ആറ്റിങ്ങൽ : മുദാക്കലിൽ ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അടക്കം ഏഴോളം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു. ബി ജെ പി മുദാക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ ആറ്റിങ്ങൽ മണ്ഢലം പ്രസിഡന്റ് സി ജെ പിള്ളയുടെ മകനുമായ ജ്യോതിസ്, ആർ എസ് എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമൽ ബി ജെ പി ചെമ്പൂര് വാർഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാർ, വിമൽ, രാജേഷ്,മുദാക്കൽ വാർഡ് ഭാരവാഹി സുധീഷ് എന്നിവരും കുടുംബവുമാണ് സിപിഎമ്മിൽ ചേർന്നത്. മാറി വന്നവരെ ജില്ലാ സെക്രട്ടറിയേറ്റംഗം ആർ രാമു ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു. വാളക്കാട് നടന്ന ചടങ്ങിൽ മുദാക്കൽ ലോക്കൽ സെക്രട്ടറി എം ബി ദിനേശ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി എ വിനീഷ്, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ,ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ബി രാജീവ് എന്നിവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: