വട്ടപ്പാറ:ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.വട്ടപ്പാറ കുറ്റിയാണി സ്വദേശികളായ ബാലചന്ദ്രന്‍ (67) ജയകുമാരി (63) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മരുമകൾ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടത്. ജയകുമാരി മൂന്നു വർഷമായി പാർക്കിങ്സൻസ് രോഗം മൂലം കിടപ്പിലായിരുന്നു.
ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിൽ തന്നെയാണ് ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥനും ഓട്ടോ ഡ്രൈവറുമായ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. ഇതിൽ ഒരു മകന്‍റെ ഭാര്യ വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .
