പാലക്കാട്: രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ റോഡരികിൽ നിന്ന യുവാവിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎ. സിഗരറ്റ് പായ്ക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് യുവാവ് എംഡിഎംഎ കൊണ്ടുവന്നത്. മണ്ണാർക്കാട് കോട്ടോപ്പാടത്ത് രാസ ലഹരി വിൽക്കാനാണ് യുവാവ് എത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നിൽ വീട്ടിൽ മുഹമ്മദ് റിഷാബാണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ കോട്ടോപ്പാടം – മണ്ണാർക്കാട് റോഡിൽ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്
