എടപ്പെട്ടി: എം.ഡി.എം.എയുമയി യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് ഫാറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ പിടികൂടി. കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയാണ് പിടിയിലായത്.
പരിശോധനയിൽ പ്രിവന്റീവ് ഒഫിസറായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഒഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുധീപ് വനിത സിവിൽ എക്സൈസ് ഒഫിസർ വിബിത എന്നിവർ പങ്കുവെച്ചു
