ഇസ്‌കഫ് യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

കൊച്ചി : ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എറണാകുളം ഗാന്ധി പ്രതിമയ്ക്ക് സമീപം യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം എം ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ലോക സമാധാനത്തിന് ഭീഷണിയാകുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേൽ, അമേരിക്കൻ സാമ്രാജിത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അഡ്വ ബി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, ജില്ലാ സെക്രട്ടറി എ പി ഷാജി, സമാധാന ഐക്യദാർഢ്യ സമിതി മുൻ സംസ്ഥാന സെക്രട്ടറി എം എബ്രഹാം, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ഇ പി പ്രവിത, ഡബ്ല്യൂ സി സി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സി മണി ,ഇസ്‌കഫ് സംസ്ഥാന കൗൺസിൽ അംഗം ശശി വെള്ളക്കാട്ട് എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് സാറാമ്മ ഡേവിഡ്, ഷാജി കുര്യൻ, സി സി സിദ്ധാർത്ഥൻ, കെ പി ജോൺസൺ, പി ആർ ബാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: