Headlines

എന്‍ഡിഎയുമായി സഹകരിക്കാന്‍ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി


കോട്ടയം: എന്‍ഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി.സി. ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.
ബിജെപി, എന്‍ഡിഎ നേതൃത്വവുമായി തുടര്‍ചര്‍ച്ചകള്‍ക്കായി അഞ്ചംഗസമിതിയെ നിയോഗിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ക്രൈസ്തവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി വന്നാല്‍ മാത്രമേ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.സി. ജോര്‍ജെന്ന പേരും പരിഗണിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: