Headlines

ജെഡിസി കോഴ്സ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 18

സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെഡിസി) പ്രോഗ്രാമിന് ഏപ്രിൽ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scu.kerala.gov.in സഹകരണ വകുപ്പിലെയും സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനത്തിനു സഹായകരമായ യോഗ്യതയാണിത്. അപേക്ഷാഫീ 175 രൂപ; പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 85 രൂപ; സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 350 രൂപ. ജൂൺ 1 മുതൽ 2027 മാർച്ച് 31 വരെയാണ് പ്രോഗ്രാം കാലാവധി. ഇതിൽ 15 ദിവസം വീതം 2 തവണ പ്രായോഗിക പരിശീലനം ഉണ്ടാകും. 20,185 രൂപയാണ് പ്രോഗ്രാം ഫീ.

യോഗ്യത

ഡി പ്ലസ് ഗ്രേഡോടെ പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിൽ വിവിധ വിഷയങ്ങൾക്കു ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 12 വിജയിച്ചവർക്ക് ഒരു പോയിന്റും ബിരുദധാരികൾക്കു 2 പോയിന്റും ബോണസായി ലഭിക്കും.

പ്രായം : ജൂൺ ഒന്നിന് 16- 40. പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 45, ഒബിസി 43 എന്നിങ്ങനെയാണ് പ്രായപരിധി. സഹകരണ സംഘം ജീവനക്കാർക്ക് 18 വയസ്സ് തികയണം; ഉയർന്ന പ്രായപരിധിയില്ല. ഒരു വർഷമെങ്കിലും സേവനം ചെയ്‌ത സഹകരണ സംഘം ജീവനക്കാർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ

ആകെ 16 കേന്ദ്രങ്ങളിലാണ് ജെഡിസി പ്രോഗ്രാമുള്ളത്. എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുണ്ട്. അവരവരുടെ ജില്ല, താലൂക്ക് അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ നൽകേണ്ടത്. ഈ പട്ടിക വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. എല്ലാ കേന്ദ്രങ്ങളിലെയും 35% സീറ്റ് സഹകരണ സംഘം ജീവനക്കാർക്കായും 15% സീറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്. ബാക്കി 50% സീറ്റിൽ പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്കു പുറമേ വിമുക്‌തഭടന്മാർ, കായിക താരങ്ങൾ, ഡിസിപി വിജയിച്ചവർ എന്നിവർക്കും സംവരണമുണ്ട്. കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി മാത്രം കേന്ദ്രങ്ങളുണ്ട്. അവരവരുടെ ജില്ലാ/താലൂക്ക് കേന്ദ്രങ്ങൾക്കു പുറമേ ഈ കേന്ദ്രങ്ങളിലും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് സഹകരണസംഘം ജീവനക്കാർക്ക് ഉൾപെടെ അപേക്ഷിക്കാം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: