Headlines

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് തുടക്കം



കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ഇന്ന് കാസർകോട്ട് നിന്ന് തുടങ്ങും. കാസർകോട്, താളിപ്പടപ്പ് മൈതാനിയിൽ വൈകുന്നേരം മൂന്നിനാണ് ഉദ്ഘാടന പരിപാടി.
ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം, കേന്ദ്രനേട്ടങ്ങൾ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് ലക്ഷ്യം വയ്ക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്കാരിക നേതാക്കളുമായി കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12നാണ് കാസർകോട്ടെ കൂടിക്കാഴ്ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ മണ്ഡലത്തിലെ സമാപനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: