Headlines

35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് കെ.സുരേന്ദ്രൻ.

തിരുവനന്തപുരം: 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നടന്ന സാഹിത്യോത്സവത്തിലാണ് സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ച ത്. നാലു സീറ്റ് കൊണ്ട് ഞങ്ങൾ മറ്റത്തൂർ ഭരിക്കുന്നില്ലേ.



അതു പോലെ കേരളവും ഭരിക്കുമെന്ന് അ ദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെ രഞ്ഞെടുപ്പ് സമയത്തും സുരേന്ദ്രൻ സമാ നമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽപോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ബിജെപി യുടെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോൺഗ്രസ് അംഗങ്ങളും ഒന്നിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

നാലു ബിജെപി അംഗങ്ങൾക്കൊപ്പം രാജി വെച്ച കോൺഗ്രസുകാരും വോട്ടു ചെയ്ത തോടെ കോൺഗ്രസ് വിമത ടെസി ജോസ് കല്ലറക്കൽ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റായി. തുടർന്ന് പാർട്ടിയുമായി നടത്തിയ അനുനയ ചർച്ചയെ തുടർന്ന് കൂറുമാറിയ എല്ലാവരും തിരിച്ചെത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: