കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്് ഉള്ളവരെ രക്ഷിച്ചത്.
