എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു പെൺകുട്ടി മരിച്ചു. കട്ടപ്പന സ്വദേശി അനീറ്റ (15) ആണ് മരിച്ചത്. 15 ഓളം പേർക്ക് പരുക്കുണ്ട്.
കട്ടപ്പന എറണാകുളം ബസ്സാണ് മണിയൻപാറയിൽ വെച്ചാണ് അപകടത്തിൽ പെട്ടത്. നിരവധി പേർ ബസിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് ഉയർത്തിയിട്ടുണ്ട്.
