ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഡൽഹി: ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീർ ആക്രമണങ്ങളുടെ സൂത്രധാരനായ ഉന്നത ഭീകരൻ അബു ഖത്തൽ (ഖതൽ സിന്ധി) ആണ് ശനിയാഴ്ച രാത്രി പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഹാഫിസ് സയീദിൻ്റെ അടുത്ത സഹായിയും കൂടിയായിരുന്നു ഇയാൾ. ഇന്ത്യൻ അന്വേഷണ ഏജൻസികൾ ഇയാളെ അന്വേഷിച്ച് പിന്തുടരുന്നതിനിടെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്.


ജമ്മു ജില്ലയിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷ അറിയിച്ചു. ഉദ്യോഗസ്ഥർ പറയുന്നു. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിരുന്നു.

രജൗരിയിലെ ദാംഗ്രി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച കുൽഭൂഷൻ യാദവിനെ പിടികൂടാൻ സഹായിച്ച മതപണ്ഡിതനും പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: