ആലപ്പുഴ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽഡിഎഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ
സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഎം സജീവ പ്രവർത്തകനായിരുന്ന മനോഹരൻപിള്ള എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി, എസ് എഫ് ഐ കായംകുളം ഏരിയ പ്രസിഡന്റ്/സെക്രട്ടറി എന്നീ നിലകളിൽ സേവനമനിഷ്ഠിച്ചിട്ടുണ്ട്


