ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, 21-കാരന്‍ ജീവനൊടുക്കി





തിരുവനന്തപുരം:ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയില്‍ യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു-21) ആണ് മരിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

ലോണ്‍ ആപ്പ് മുഖേന പണം വായ്പ എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നതായി കുടുംബം പറഞ്ഞു. പണം തിരികെ നല്‍കാണ്‍ വൈകിതതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.

ഈ മാസം ആറിന് വീടിനുള്ളില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: