താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ചു; 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: താമരക്കുളത്തെ ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി കടയിലെ തീയണച്ചു. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്.

അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മാത്രം കത്തിപ്പോയതായി ഉടമ അജിമോൻ പറഞ്ഞു. കമ്പ്യൂട്ടർ, ഫർണീച്ചറുകൾ മുതലായവയും കത്തിനശിച്ചു. കടമുറിക്കും നാശനഷ്ടമുണ്ട്. വിവരമറിഞ്ഞ് നൂറനാട് പോലീസും സ്ഥലത്തെത്തിയിരുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: