കണ്ണൂർ: തലശ്ശേരിയിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എന്ന പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 5 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചു. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്


