ഇരിങ്ങാലക്കുട: ദുബായിൽ ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ് മലയാളി ദമ്പതികളുടെ പെൺകുഞ്ഞിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മഞ്ഞളി ഡിബിന്റെയും ജെയിനിന്റെയും മൂന്നാമത്തെ മകൾ ഹന്ന റോസാണ് മരിച്ചത്. ഇവർ താമസിക്കുന്ന അഞ്ചാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്.
ഫ്ലാറ്റിലെ സിറ്റൗട്ടിനോട് ചേർന്നുള്ള ബാൽക്കണിയിൽ കളിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തറയിലെ ചില്ല് പൊട്ടി കുഞ്ഞ് താഴേക്ക് വീണതാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് നാലുമണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ. സഹോദരങ്ങൾ: ഗ്രേസ് തെരേസ, ആൽഫ്രഡ് ജോൺ.


