ബെംഗളൂരു: കോളേജ് കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. കോളേജ് കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വിദ്യാർത്ഥിനി ചാടുകയായിരുന്നു. മലയാളിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്.
ബിസിഎ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കളെ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
